സാധാരണക്കാരന്റെ പേര് ഒരു മാധ്യമത്തില്‍ അച്ചടിച്ചു വരുന്നത് ചരമ കൊളത്തില്‍ മാത്രമായിരുന്നു അടുത്ത കാലംവരെ .ഊന്നി പറയാനും ചൂണ്ടി കാണിക്കാനും , ഞെട്ടല്‍ രേഖപ്പെടുത്താനും ഒക്കെ ഉള്ള അവസരം വലിയ രാക്ഷ്ട്രീയക്കാര്ക്കും , ബുദ്ധിജീവികള്‍ക്കും മാത്രം ഉണ്ടായിരുന്ന ഒരു സഭാഗ്യവുമായിരുന്നു . ഈ പറഞ്ഞ കുത്തക അവകാശങ്ങളാണ് നമ്മുടെ ബ്ലോഗിനിഗും ട്വീട്ടിങ്ങും പിന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഉം കൂടെ കയറി ഇടിച്ചിട്ടത് .
മേലെ പറഞ്ഞ ജീവികള്‍ക്ക് ഒക്കെ പറഞ്ഞത് തിരുത്തി പറയാനും , പിന്‍വലിക്കാനും , ഖേദം പ്രകടിപ്പിക്കാനും ഉള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു . ഈ സൗകര്യങ്ങള്‍ ഇനി എന്നാണോ , സാധാരണക്കാര്‍ക്ക് കിട്ടുന്നത് . പ്രസ്ത്താവന പിന്‍വലിച്ചു , ഖേദം പ്രകടിപ്പിക്കാന്‍ ഉള്ള സൗകര്യം ,സാധാരണക്കാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ , ഫേസ് ബുക്ക് കമന്റ് കാരണം ആ പിള്ളേരെ പിടിച്ചു അകത്തു ഇടേണ്ട ആവശ്യം വരുമായിരുന്നോ ?
ഇനി എന്നാണോ ഫേസ് ബുക്ക് "ഖേദം " എന്നൊരു സംഭവം തുടങ്ങുന്നത് , ലൈക് പോലെ :)
No comments:
Post a Comment