മൂത്രം ചുടീല്‍ എന്ന ഒരു അസുഖത്തെ കൂറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടാവുമല്ലൊ, കുറച്ചു പേര്‍ എങ്കിലും ഈ അസുഖത്തിന്റെ സുഖം അറിഞ്ഞിട്ടുണ്ടാവുമെന്നും കരുതുന്നു.ഈയുള്ളവനു ഈ അസുഖത്തിനെ ശരിക്കും പരിചയപ്പെടാന്‍ ഒരു അവസരം ലഭിച്ചത് കഴിഞ്ഞ ആഴ്ച്ച ആണു.നമ്മുടെ ഒരു നേതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ശരിക്കും മ്രഗീയവും പൈശ്ശാശികവും ആയ ഒരു അസുഖം ആണു ഇത്.
ഈ അസുഖത്തിന്റെ അനിര്‍വചനീയമായ സുഖം ഇപ്പൊഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഈ അസുഖത്തെ കൂറിച്ച് ഈയുള്ളവന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ഇവിടെ കുത്തിക്കുറികട്ടെ.
വല്ലപ്പോഴും അല്‍പ്പം സ്മൊള്‍ അടിക്കുന്ന ഒരു സ്വഭാവം എനിക്കു ഉണ്ട് എന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടല്ലൊ.കല്ല്യാണം ഒക്കെ കഴിഞ്ഞപ്പൊ എല്ലവരുടേയും കേസ്സില്‍ എന്ന പോലെ എനിക്കും സ്മൊള്‍ അടി കുറകണ്ടതായി വന്നു.മനസ്സമാധാനം അല്ലെ വലുത്,സ്മൊള്‍ അടിച്ചു കിട്ടുന്ന സുഖം അല്ലല്ലൊ. അപ്രഖ്യാപിതമായ ഈ സ്മോളടി നിര്‍ത്തലാണു കൂട്ടുകാരെ എന്നെ ഈ നിലയില്‍ എത്തിച്ചത്. സ്മൊളിന്റെ കൂടെ കിട്ടിയിരുന്ന വെള്ളം ആവശ്യത്തിനു ഉപയോഗിച്ചിരുന്ന എന്റെ ശരീരത്തിനു പെട്ടെന്നുള്ള ഈ മാറ്റം താങ്ങാവുന്നതില്‍ അപ്പുറം ആയിരുന്നു.
കഴിഞ്ഞ ആഴ്ച്ച, ശരിക്കും പറഞ്ഞാല്‍ നമ്മുടെ സ്വാതന്ത്യ്‌ര ദിനത്തില്‍ എനിക്കു ഒരു സ്റ്റയിലന്‍ പനി വന്നു. കൂട്ടുകാരന്‍ ആയ ഒരു ഡോക്ടറുടെ ഉപദേശപ്ര്കാരം ഞാന്‍ ഒരു പാരാസെറ്റാമോള്‍ കഴിച്ചു ആ പനിയെ കീഴടക്കി. 22 നു ഞാന്‍ ഒരു ലണ്ടന്‍ യാത്ര പ്ലാന്‍ ചെയിതിരുന്ന കൊണ്ടു ഒരു ദിവസ്സം കൂടെ ലീവ് എടുത്തു വീട്ടില്‍ ഇരുന്നു.പിറ്റേ ദിവസ്സം കര്‍മ്മനിരതന്‍ ആയി ഞാന്‍ ഓഫീസ്സിലും പൊയി. വൈകിട്ടു തിരികെ വീട്ടില്‍ എത്തിയപ്പോഴല്ലെ രസ്സം. ആകെപ്പാടെ എന്തോ ഒരു പന്തിയില്ലായ്മ്മ.മൂത്രം ഒഴിക്കാന്‍ നേരം വല്ലാത്ത വേദന. അധികം താമസ്സികാതെ സംഭവം കളര്‍ഫുള്‍ ആയി. മൂത്രത്തിനു ബ്ലഡ്ഡിന്റെ കളര്‍. കുറച്ചു സമയം കൂടി ഞാന്‍ നോക്കി, ഇതു തന്നെ ശരിയാവുമൊ എന്നു. നല്ല കാര്യങ്ങള്‍ നമുക്കു സംഭവിക്കും എന്നും, സംഭവിച്ചു കൊണ്ടേ ഇരിക്കും എന്നും വിശ്വസിക്കാന്‍ ആണല്ലൊ എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ അതൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല കാര്യം കൂടുതല്‍ പരുങ്ങലില്‍ ആവുകയാണു എന്ന് മനസ്സിലാക്കിയ ഞാന്‍ രാത്രി 12 മണിയോടെ ആശ്ശുപത്രിയില്‍ പൊയി. അത്യാഹിത വിഭാഗത്തില്‍ പൊയി ഒരു ഡോക്ടറോട് ഒരു വിധത്തില്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു മനസ്സിലാക്കി. (അവസ്സാനം ആണു ഡോക്ടര്‍ മലയാളി ആണെന്നു മനസ്സിലായത്.). എനിക്കു ഒരു കുത്തിവെയ്പ്പു തന്നു രോഗ്ഗം പെട്ടെന്നു ശമിപ്പികാന്‍ ഉള്ള എന്റെ അഭ്യര്‍ത്തന ഡോക്ടര്‍ ചെവിക്കൊണ്ടില്ല.ഡോക്ടറേ മനസ്സില്‍ ശപിച്ച് , മരുന്നും വാങ്ങി ഞാന്‍ തിരികെ പോന്നു.ഉറങ്ങാന്‍ കിടന്നാല്‍ വെറുതെ അങ്ങിനെ ഉറങ്ങാന്‍ പറ്റില്ലല്ലോ.അങ്ങിനെ നരകയാതന എന്നാല്‍ എന്താണെന്നു ഞാന്‍ ശരിക്കും മനസ്സിലാക്കി.
സാധാരണ ദാഹിക്കാതെ വെള്ളം കുടിക്കാത്ത ഞാന്‍ അലാറം ഒക്കെ വച്ചു എണീറ്റ് വെള്ളം കുടിക്കാന്‍ തുടങ്ങി.ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന ഞാന്‍ ഒരു ഇന്റര്‍വ്യു അറ്റെണ്ട് ചെയ്യാന്‍ ആണു യു.കെ. യില്‍ വന്നത്.വെള്ളം ഒക്കെ ധാരാളം ആയി കുടിച്ചു ഞാന്‍ വിമാനം കയറി. വിമാനയാത്രയുടെ ഒരു പകുതി സമയവും ഞാന്‍ വെള്ളം കുടിയും മൂത്രിക്കലും ആയിരുന്നു.അങ്ങിനെ ഒരു ബാലന്‍സ്സില്‍ ഞാന്‍ വിമാനമിറങ്ങി ലണ്ടനില്‍ താമസ്സിക്കുന്ന എന്റെ ചേട്ടന്റെ വീട്ടില്‍ വന്നു പിന്നെ ഇന്റര്‍വു പ്രിപ്പറേഷന്‍ , വെള്ളം കുടി, മൂത്രിക്കല്‍ ഇതായിരുന്നു എന്റെ അടുത്ത ദിവസത്തെ പ്രോഗ്രാം. അങ്ങിനെ ഇന്റര്‍വ്യു ദിവസ്സം വന്നെത്തി , ഞാന്‍ ഒരു റ്റാക്സ്സി വിളിച്ചു കേംബ്രിഡ്ജിലേക്കു യാത്രയായി.പോകാന്‍ നേരം മറക്കാതെ ഒരു ലിറ്റര്‍ വെള്ളവും കുടിച്ചിട്ടണു വീട്ടില്‍ നിന്നും ഇറങ്ങിയത്.
സാദാരണ ജീന്‍സ്സും ഷര്‍ട്ടും ധരിക്കുന്ന എന്നെ ഒരു ടൈ, കോട്ട് ഇതെല്ലാം ധരിപ്പിച്ചാണു ചേട്ടന്‍ ഇന്റര്‍വ്യുവിനു യാത്രയാക്കിയത്.ഇനി ടൈ യും കോട്ടും ഇല്ലാത്തതു കൊണ്ടു മാത്രം ജോലി കിട്ടാതെ പോകണ്ട എന്ന് ഞാനും കരുതി. അങ്ങിനെ സ്വന്തം കല്ല്യാണത്തിനുപോലും കൊട്ടും ടൈ യും ധരിച്ചിട്ടില്ലാത്ത ഞാന്‍ അതൊക്കെ ഇട്ടു ശ്വാസം വിടാതെ മാന്യനായി വണ്ടിയില്‍ കയറി. ലണ്ടനില്‍ നിന്നും കേംബ്രിട്ജിലേക്ക് 2 മണിക്കൂര്‍ കാര്‍ യാത്രയാണുള്ളത്.
വണ്ടി വിട്ടു കുറച്ചു കഴിഞ്ഞാണു ഞാന്‍ എന്റെ രോഗത്തെ കുറിച്ചും, വീട്ടില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പ് വാശിയോടെ വലിച്ചു കുടിച്ച ഒരു ലിറ്റര്‍ വെള്ളത്തെയും കുറിച്ചു ഓര്‍ത്തത്.നേരത്തെ പറഞ്ഞതു പോലെ ഇത്തവണയും നല്ല കാര്യങ്ങള്‍ മാത്രം സംഭവിക്കും എന്ന് മനസ്സില്‍ ഉറപ്പിച്ചു ഞാന്‍ സീറ്റില്‍ ഉറച്ചിരുന്നു. എങ്കിലും എല്ലാ പൊസ്സിബിലിറ്റിയും നമ്മള്‍ ചിന്തിക്കണമല്ലൊ, ഞാന്‍ കാറില്‍ ഇരുന്നു ചുറ്റും നോക്കി, റോഡില്‍ നിറയെ കാറുകള്‍, നമ്മുടെ നാട്ടീലേപോലെ എവിടെയും മൂത്രിക്കാന്‍ ഉള്ള സൗകര്യം ഈ വികസിത രാജ്യത്ത് ഇല്ല എന്ന സത്ത്യം ഞാന്‍ വളരെ പെട്ടെന്ന് മനസ്സിലാക്കി.
രാവിലെ കുടിച്ച ഒരു ലിറ്റര്‍ വെള്ളം പതുക്കെ ശക്തി പ്രകടനം തുടങ്ങി. ഇടുക്കി ഡാമിന്റെ ഒക്കെ ഒരു സംഭരണ ശേഷിയെ ഞാന്‍ ആരാധനയോടെ ഒരു നിമിഷം ഓര്‍ത്ത് പോയി.ഇനി എത്ര ടൈം എടുക്കും എന്നു ഞാന്‍ ഡ്രൈവറൊട് ചൊദിച്ചു, ഒരു മണിക്കൂര്‍ കൂടെ എടുക്കും എന്നു അങ്ങേര്‍ പറഞ്ഞു. അത്രേം നേരം കാത്തിരുന്നാല്‍ സംഭവം നാറും എന്ന് മനസ്സിലാക്കിയ ഞാന്‍ പോകുന്ന വഴിക്ക് കംഫോര്‍ട്ട് സ്റ്റേഷന്‍സ്സ് വല്ലൊം ഉണ്ടൊ എന്നു ചൊദിച്ചപ്പൊ അയാള്‍ പറഞ്ഞു, എവിടെ എങ്കിലും നിര്‍ത്തിയാല്‍ ചിലപ്പൊ നമ്മള്‍ വൈകും എന്ന്.
മനസ്സിനെ കല്ലുപോലെ ആക്കി ഞാന്‍ സീറ്റില്‍ ഒന്നുകൂടെ ഉറച്ചിരുന്നു.ഞാന്‍ വിചാരിച്ചു ഓഫിസ്സില്‍ എത്തിയാല്‍ ഉടനെ റസ്റ്റ് റൂമില്‍ പൊയേക്കാം എന്ന്. പക്ഷെ അവിടെയും ഒരു പ്രശ്നം. ഇന്റര്‍വ്യുനു ചെല്ലുന്ന ഒരു ഓഫിസ്സില്‍ ഓടിക്കയറിച്ചെന്ന് റസ്റ്റ് റൂം എവിടെ എന്നു ചോദിക്കാന്‍ പറ്റുമോ? വേറെ എന്തെക്കിലും ചോദിക്കാന്‍ നിന്നാല്‍ സംഭവം വഷളാവും. ജീന്‍സ്സും ടീ-ഷര്‍ട്ടും അല്ല ഇട്ടേക്കുന്നത്, ടൈയും കോട്ടും ആണു. ഞാന്‍ ദൈവത്തെ മനസ്സില്‍ വിളിച്ചു അപേക്ഷിക്കാന്‍ തുടങ്ങി.ഭാഗ്യം എന്നൊ, ദൈവാനുഗ്രഹം എന്നൊ എന്താണു പറയണ്ടതു എന്നറിയില്ല, ഞാന്‍ ഒരു പെട്രോള്‍ സ്റ്റേഷന്‍ കണ്ടു.ഡ്രൈവറോട് അവിടെ വണ്ടി നിര്‍ത്താന്‍ പറഞ്ഞ് ഞാന്‍ ഓടി പെട്രൊള്‍ സ്റ്റേഷനില്‍ ഉള്ള സ്റ്റോറില്‍ കയറി, അവിടെ നിന്ന മദാമ്മയോട് ഒരു വിധത്തില്‍ റസ്റ്റ് റൂം എവിടെ എന്ന് ചോദിച്ചു. അവര്‍ പറഞ്ഞു, അവിടെ അങ്ങിനെ ഒരു സംഭവം ഇല്ല, റോഡിന്റെ അപ്പുറം ഉള്ള സ്റ്റോറില്‍ റസ്റ്റ് റൂം ഉണ്ട് എന്ന്. വളരെ പ്രതിക്ഷയോടെ ഓടി പുറത്തിറങ്ങിയ ഞാന്‍ റോഡിന്റെ അപ്പുറത്തുള്ള സ്റ്റോര്‍ അങ്ങ് വലിയ ഒരു പാര്‍ക്കിങ്ങ്ന്റെ അപ്പുറത്ത് കണ്ടു.ഒരു അര കിലോമീറ്റര്‍ എങ്കിലും ദൂരം കാണും അങ്ങൊട്ട്. ഒരു 5 സെക്കണ്ട് കൊണ്ട് ഞാന്‍ ആ കടയില്‍ എത്തിക്കാണും.(നമ്മുടെ അത്ലെറ്റുകള്‍ ഒക്കെ ഇങ്ങിനെ പ്രാക്ടീസ്സ് ചെയിതിരുന്നേല്‍ എല്ലാ ഒളിമ്പിക്സ് മെടലുകളും ഇന്ത്യക്ക് കിട്ടിയേനെ).
അങ്ങിനെ ഒരു ദീര്‍ഗ്ഗ നിശ്വാസ്സ്ത്തോടെ ഞാന്‍ തിരിച്ചു വണ്ടിയില്‍ കയറി. ഇത്രക്കു സ്പീടില്‍ ഓടാന്‍ പറ്റുന്ന ഇവന്‍ എന്തിനാ റ്റാക്സി വിളിച്ചതു എന്ന ഭാവത്തില്‍ ഡ്രൈവര്‍ എന്നെ നോക്കുന്നു. അങ്ങിനെ ഒരു വിധത്തില്‍ ഞാന്‍ രക്ഷപെട്ടു എന്റെ പ്രിയ സുഹ്രത്തുക്കളെ.എന്ത് പ്രശ്ശ്നത്തേയും നേരിടാന്‍ ഉള്ള കെല്‍പ്പ് എനിക്കു ഉണ്ട് എന്ന ഒരു ആത്മവിശ്വാസം എന്നില്‍ ഈ പറഞ്ഞ സംഭവം ഉണ്ടാക്കി. അതു കൊണ്ട് ഇന്റര്‍വ്യു നന്നായി ചെയ്യാനും പറ്റി.
ഒരു ഉപദേശ്ശം, സ്മൊളടി നിര്‍ത്തിയാലും, സ്മൊളില്‍ ഒഴിച്ചു കഴിക്കുന്ന വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം.
ഒഹ് മറന്നു, അടുത്ത ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ സമയമായി.
Tuesday, August 28, 2007
Subscribe to:
Post Comments (Atom)
2 comments:
രസായിട്ടുണ്ടെഡാ..അനുഭവിച്ചാലെ ഇതൊക്കെ അറിയൂ; എവിടെയും വെച്ചടിക്കാന്‍ പറ്റുന്ന നമ്മുടെ നാടേ നമി.
����
Post a Comment