ഞാന്‍ അടുത്തയിടെ ഒരു NRI ആയിമാറിയ കാര്യം പറഞ്ഞല്ലോ.എങ്ങിനെ ഞാന്‍ ഇവിടെ എത്തി എന്നു എഴുതി ഇട്ടെക്കാം എന്ന് വിചാരിക്കുന്നു.കുറച്ച് ആളുകള്‍ക്ക് സഹായം ആയാല്‍ ആകട്ടെ.എന്റെ ഒത്തിരി പരിചയക്കാര്‍ ഇതിനെകുറിച്ച് പല സംശയങ്ങളും ചോദിക്കാറുണ്ട്, എല്ലാവര്‍ക്കും ഞാന്‍ വിശദമായി പറഞ്ഞും കൊടുക്കാറുണ്ട്.
നമ്മുടെ രാജ്യത്ത് ഇത്രയും കാലം ജോലി ചെയിതുകഴിഞ്ഞപ്പോള്‍ എനിക്കു താഴെപ്പറയുന്ന രണ്ട് കാര്യങ്ങള്‍ മനസ്സിലായി.
1] എത്ര കാലം ജോലി ചെയിതാലും, കയ്യില്‍ മിച്ചം ഒന്നും വരില്ല.
2] മാനേജര്‍ എന്ന ജീവിക്ക് ഒരിക്കലും വിവരം വെയിക്കില്ല.
മൂന്ന് വര്‍ഷം കഷ്ടിച്ച് എക്സ്‌പിരിയന്‍സ്സ് ആയാല്‍ എല്ലവരും സ്വയം മാനേജര്‍ ആയി പ്രഖ്യാപിക്കുന്ന നമ്മുടെ നാട്ടില്‍, മാനേജര്‍മാരുടെ എണ്ണം ഇനിയും കൂടാനെ വഴിയുള്ളു.ഈ തിരിച്ചറിവുകളാണ് നാടുവിടാന്‍ എന്നെ പ്രേരിപ്പിച്ചത്.
മുകളില്‍ പറഞ്ഞ പ്ര്ശ്നങ്ങള്‍ക്ക് എല്ലാം ഇവിടെ പരിഹാരങ്ങള്‍ ഉണ്ട് താനും. അദ്യമായി, പൈസ്സ, ചിലവ് ഒക്കെ ഉണ്ടെങ്കിലും കുറച്ച് കാശ്ശ് മിച്ചം വരും. പിന്നെ ഇവിടെ എല്ലാവരും മനേജര്‍മാര്‍ അല്ല.അതുകൊണ്ട് ജോലി ചെയ്യണം എന്നു ആഗ്രഹമുള്ളവനു ജോലി ചെയ്യാം. കുറേ കൂടി വ്യക്തമായി പറഞ്ഞാല്‍ ചൊറിയാന്‍ ആരും വരില്ല.
UK ഗവര്‍ണ്‍മന്റ് കുറച്ച് കാലം മുന്‍പ് (എന്റെ അറിവ് ശരിയാണെങ്കില്‍ 2003) പ്രൊഫെഷനലുകള്‍ക്ക് ഇവിടെ വന്ന് ജോലി കണ്ട് പിടിച്ചു ജോലി ചെയ്യാന്‍ പറ്റിയ ഒരു വിസ ക്യറ്റഗറി introduce ചെയിതു. അതാണ് ഈ പറഞ്ഞ HSMP. ഇതു ഒരു പോയിന്റ് സിസ്റ്റം ആണ്.നമ്മുടെ വിദ്യഭ്യാസത്തിനും, വയസ്സിനും, കഴിഞ്ഞ 12 മാസത്തെ earning power നും ഒക്കെ പോയിന്റ് ഉണ്ട്. എങ്ങിനെ എങ്കിലും 75 പോയിന്റ് സംഘടിപ്പിച്ചാല്‍ നമ്മള്‍ യോഗ്യരായി.
ഇതില്‍ പോയിന്റ് ഇല്ലാത്ത മറ്റൊരു കാര്യം ഉണ്ട്. അപേക്ഷിക്കുന്ന ആള്‍ ഒന്നുകില്‍ IELTS പാസ്സായിരിക്കണം, അല്ലെങ്കില്‍ ഡിഗ്രി കോഴ്‌സ് ഇന്‌ഗ്ലീഷില്‍ പഠിച്ചിരിക്കണം.
ഇതിനായി ഇഷ്ടം പോലെ ഓണ്‍ലൈന്‍ HSMP Calculators ഉണ്ട്.ഒരെണ്ണം ഇവിടെ കൊടുക്കുന്നു. http://www.workpermit.com/uk/hsmp_calculator.htm
IELTS എഴുതുന്നതൊക്കെ മിനക്കേട് ആയതുകൊണ്ട് ഞാന്‍ ചെയിതതു എന്റെ ഡിഗ്രിയുടെ മീഡിയം ഓഫ് ഇന്‍സ്റ്റ്ര്ക്ഷന്‍ Emglish ആയിരുന്നു എന്നു യൂണിവേര്‍സിറ്റി റജിസ്റ്റാര്‍ -ടെ കയ്യില്‍ നിന്നും യൂണിവേര്‍സിറ്റി ലെറ്റര്‍പാഡില്‍ ഒരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി.
എല്ലാവരും ചോദിക്കുന്ന ആദ്യത്തെ ചോദ്യം, consultant നു എത്ര കാശ്ശ് കൊടുത്തു എന്നാണ്. ഉത്തരം 5 പൈസ്സ കൊടുത്തില്ല എന്നാണ്. കാരണം ഇതു H1 അല്ല. ഇവിടെ consultants ന് ഒരു role-ഉം ഇല്ല.
നമ്മള്‍ eligible അണെങ്കില്‍ www.workpermit.com ഇല്‍ നിന്നും ആപ്പ്‌ളിക്കേഷന്‍ ഫൊം എടുത്തു പൂരിപ്പിക്കുക.Home office UK എന്ന അഡ്രസ്സില്‍ ആപ്പ്‌ളിക്കേഷനും സര്‍ട്ടിഫിക്കറ്റ്‌കളും originals അയക്കുക. ഒരു 20 ദിവസ്സത്തിനകം Home office നമ്മ്മുടെ കാര്യത്തില്‍ തീരുമാനം എടുക്കും. നമ്മള്‍ കൊടുത്തിട്ടുള്ള ഡോക്യുമെന്റ്‌സ്സ് ശരി ആണെങ്കില്‍ തീരുമാനം അനുകൂലം ആയിരിക്കും. Home office സുരക്ഷിതമായി എല്ലാ ഡോക്യുമെന്റ്‌കളും തിരികെ അയച്ചു തരും. ഇതിനു ഒരു പ്രൊസസ്സിംഗ് ഫീസ്സ് ഉണ്ട്. അതു 400 ബ്രിട്ടീഷ് പൗണ്ട് ആണ്
HSMP കിട്ടികഴിഞ്ഞാല്‍ അടുത്ത ഘട്ടം വിസ സ്റ്റാമ്പ് ചെയ്യിപ്പിക്കുക എന്നതാണ്. ഇതിനായും നമ്മള്‍ HSMP ക്കു വേണ്ടി കൊടുത്ത എല്ലാ ഡോക്യുമെന്റ്‌കളും അയച്ചു കൊടുക്കണം.VFS UK ഓഫീസില്‍ ആണ് ഇതെല്ലാം കൊണ്ട് കൊടുക്കീണ്ടത്.VAF1 എന്ന application form ഉം പൂരിപ്പിക്കണം. ഇവിടെയും ഉണ്ട് പ്രോസെസ്സിംഗ് ഫീ 17000 ഇന്‍ഡ്യന്‍ രൂപ. വിസ സ്റ്റാമ്പിംഗ് ഒരു മാസം എടുക്കുന്ന ഒരു പ്രോസസ്സ് ആണ്.
ഒരു കര്യം മനസ്സില്‍ വച്ചുകൊള്ളുക, ബ്രിട്ടിഷ് കൊണ്‍സുലേറ്റ് നമ്മള്‍ കൊടുക്കുന്ന ഡോക്യുമെന്റ്‌കള്‍ ഒക്കെ ഒറിജിനല്‍ ആണ് എന്ന് ഉറപ്പ് വരുത്തും. ഇതിനായി അവര്‍ integra എന്നൊരു multi-national company - യെ ഇടപാടാക്കിയിട്ടുണ്ട്.അവര്‍ ചിലപ്പൊ, നമ്മള്‍ കൊടുക്കുന്ന സാലറി സ്ലിപ്പ് നമ്മുടെ company -യില്‍ അയച്ചു കൊടുത്ത് വേരിഫിക്കേഷന്‍ ഒക്കെ നടത്തിക്കളയും.
എന്നെപോലെ ചിന്തിക്കുന്ന കൂട്ടുകാര്‍ക്കെല്ലാം സ്വാഗതം. ഓള്‍ ദ ബെസ്റ്റ്.
Wednesday, January 23, 2008
Subscribe to:
Post Comments (Atom)
1 comment:
nalla kaaryamaa saare,
manageru saare
Post a Comment