കൂട്ടുകാരെ, നിങ്ങളില്‍ ചിലരെ എങ്കിലും പോലെ ഞാനും ഒരു പ്രവാസി മലയാളി ആയി.
അങ്ങിനെ പഠനം കഴിഞ്ഞു ആദ്യ നാലു വര്‍ഷം കൊച്ചിയിലും, പിന്നത്തെ നാലു വര്‍ഷം നമ്മ ബാങ്കലൂരും പിന്നെ ഇപ്പൊ ഇവിടെ, സായിപ്പിന്റെ ബ്രിസ്റ്റോളിലും - UK.
കഴിഞ്ഞ കാലം എത്ര സുന്ദരമായിരുന്നു എന്ന് സാഹിത്യപരമായി ഓര്‍ത്തു പോവുന്നു.
ഇവിടെ മാഡിവാലാ ഇല്ല, St. തോമസ്സ് പള്ളി ഇല്ല.അമ്മച്ചി മെസ്സ് ഇല്ല. വലിയ കുറേ റോഡുകളും അതില്‍ നിറയെ കാറുകളും, ആ കാറുകളില്‍ ആരോടോ പിണങ്ങിയെട്ടെന്നപോലെ മുഖം വീര്‍പ്പിച്ചിരിക്കുന്ന ആളുകളും.
ഇവിടെ വന്നു ഒന്ന് സെറ്റപ്പ് ആയി വന്നേയുള്ളു, മനസ്സില്‍ എഴുതണം എന്നു എത്ര ആഗ്രഹം ഉണ്ടെങ്കിലും, സമയവും, ഇന്റര്‍നെറ്റ് കണക്ഷനും ഒക്കെ വേണ്ടേ? കഴിഞ്ഞ ആഴ്ച്ച ദൈവം സമയത്തിന്റെ ആ കുറവു പരിഹരിച്ചു തന്നു, ഒരു ചൂടു പനിയുടെ Chicken Pox രൂപത്തില്‍. ഒരാഴ്ച്ച ആസ്വദിച്ച് കിടപ്പാരുന്നു. ഇഷ്ടം പോലെ സമയം. എണീറ്റ് ഇരിക്കാന്‍ ഉള്ള ആരോഗ്യം ആയപ്പൊ ഒരു ബലന്സില് ഇത്രേം ടൈപ്പ് ചെയിത് ഒപ്പിച്ചു.
Wednesday, January 23, 2008
Subscribe to:
Post Comments (Atom)
1 comment:
"ഇവിടെ മാഡിവാലാ ഇല്ല, St. തോമസ്സ് പള്ളി ഇല്ല.അമ്മച്ചി മെസ്സ് ഇല്ല. വലിയ കുറേ റോഡുകളും അതില്‍ നിറയെ കാറുകളും, ആ കാറുകളില്‍ ആരോടോ പിണങ്ങിയെട്ടെന്നപോലെ മുഖം വീര്‍പ്പിച്ചിരിക്കുന്ന ആളുകളും."
വളരെ നന്നായിട്ടുണ്ട് George. Keep writing..നിന്റെ ഉള്ളിലും ഒരു സാഹിത്യകാരന് പിച്ച തെണ്ടി, sorry, പിച്ച വെച്ചു നടന്നിരുന്നോ?
അടിപൊളി..
Post a Comment